ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

ശനിയാഴ്ചയാണ് തന്നെ 10 പേർ ചേർന്ന് പീഡിപ്പിച്ചെന്ന് കാട്ടി 13 കാരി ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചത്
man assaulted in custody over false rape case by 13 year old

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

Updated on

അടൂർ: പത്തനംതിട്ട അടൂരിൽ 13 കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് നിയമനടപടിയിലേക്ക്. കൂടൽ പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനാണ് നീക്കം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ‌ കൊണ്ട് കാൽപാദത്തിൽ അടിച്ചെന്നും യുവാവ് പറയുന്നു.

കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി, മുടിയിൽ പിടിച്ച് വലിച്ചു, കാൽപാദത്തിൽ ചൂരലുകൊണ്ട് അടിച്ചു എന്നുമാണ് യുവാവ് പറയുന്നത്. എഴുന്നേൽക്കാൻ പോലുമാവാത്ത വിധം ഉപദ്രവിച്ചു. എന്താണ് കേസെന്ന് പോലും പിന്നീടാണ് അറിഞ്ഞതെന്നും ഇരുപതുകാരൻ പ്രതികരിച്ചു. സംഭവത്തിൽ തിങ്കളാഴ്ച കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം നടക്കും.

man assaulted in custody over false rape case by 13 year old
പ്രണയ നൈരാശ്യം? 13 കാരിയുടെ പീഡന പരാതി വ്യാജം!

ശനിയാഴ്ചയാണ് തന്നെ 10 പേർ ചേർന്ന് പീഡിപ്പിച്ചെന്ന് കാട്ടി 13 കാരി ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചത്. തുടർന്ന് സഹപാഠികളടക്കം 6 പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ താൻ കള്ളം പറഞ്ഞതാണെന്ന് 13 കാരി സമ്മതിച്ചു. പ്രണയനൈരാശ്യം മൂലമുണ്ടായ വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു പരാതിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com