ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

ചൂണ്ടി സ്വദേശിനി ടെസിക്ക് നേരെയാണ് ആക്രമണമുണ്ടായത്
man tried to set woman on fire with petrol in aluva
ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം file
Updated on

കൊച്ചി: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ചൂണ്ടി സ്വദേശിനി ടെസിക്ക് (39) നേരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ സമീപത്തുള്ള കടയിലലേക്ക് ഓടികയറിയ യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

യുസി കോളെജിന് സമീപത്തെ സ്നേഹ തീരം റോഡിൽ വച്ചായിരുന്നു സംഭവം. മുപ്പതടം സ്വദേശി അലി തീപ്പെട്ടി കൊള്ളി യുവതിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു. ആളികത്താത്തതിനാൽ അപകടം ഒഴിവായി. യുവതിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ‍്യക്തിവൈരാഗ‍്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com