ചോദ്യം: ഏറ്റവുമധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്? ഉത്തരം: വി.ഡി. സവർക്കർ; വിവാദം

സ്വാതന്ത്രസമരദിനാഘോഷത്തിന്‍റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിൽ എൽപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം വിവാദത്തിലായത്
manjeshwar school quiz competition controversy vd savarkar

ചോദ്യം: ഏറ്റവുമധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്? ഉത്തരം: വി.ഡി. സവർക്കർ; വിവാദം

Updated on

മഞ്ചേശ്വരം: സ്വാതന്ത്രസമരദിനാഘോഷത്തിന്‍റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിൽ എൽപി വിഭാഗത്തിൽ വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരം വിവാദത്തിൽ. ഫ്രീഡം ക്വിസ് 2026 എന്ന പരിപാടിയാണ് വിവാദത്തിലായത്.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും അധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യവും അതിന്‍റെ ഉത്തരവുമായി വിവാദത്തിന് കാരണം. അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഈ ചോദ്യത്തിന്‍റെ ഉത്തരം വി.ഡി. സവർക്കർ എന്നാണ് രേഖപ്പെടുത്തിയത്.

ചോദ്യപേപ്പൽ എഇഒ വഴിയാണ് അധ്യാപകർക്ക് കൈമാറിയിരുന്നത്. സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണു ചോദ്യം തയാറാക്കിയതെന്നുമാണ് അധ്യാപകർ പറയുന്നത്. ഇത് സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com