"ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്'', മഞ്ജു വാര്യർ

''ഇത് അവൾ‌ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീകൾക്കും, ഓരോ മനുഷ്യർ‌ക്കും കൂടി വേണ്ടിയാണ്''
manju warrier reacted actress assault case verdict

മഞ്ജു വാര്യർ

File photo

Updated on

‌കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെ‍യ്തവർ പുറത്ത് പകൽ വെളിച്ചത്തിലാണെന്നും മഞ്ജു വാര്യർ. അവർകൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്ക് പൂർണമായും നീതി ലഭിക്കു എന്നും മഞ്ജു വാര്യർ പ്രതികരിച്ചു. ഫെയ്സ് ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

manju warrier reacted actress assault case verdict
''വിധിയിൽ അദ്ഭുതമില്ല, നിയമത്തിനു മുന്നിൽ രാജ്യത്തെ പൗരന്മാരെല്ലാം തുല്യരല്ല''; അതിജീവിത

ബഹുമാനപ്പെട്ട കോടതിയോട് ആദരമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തുണ്ട് എന്നത് ഭയപ്പെടുത്തുന്നു എന്നത് യാഥാർഥ്യമാണ്.

അവർ ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്ക് നീതി പൂർണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതുകൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾ‌ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീകൾക്കും, ഓരോ മനുഷ്യർ‌ക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com