കണ്ണൂരിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം
മാവോയിസ്റ്റുകൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു
മാവോയിസ്റ്റുകൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു

കണ്ണൂർ: അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെയ്പ്പുണ്ടായാത്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിച്ചു. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റും പൊലീസും തമ്മിൽ വെടിവെയ്പ് നടന്നിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി കണ്ണൂർ ജില്ലയിലെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായും വിവരമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടൽ ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com