മാരുതി സുസുക്കി ജിംനിയുമായി പൊലീസ്; രാജാക്കാട് സ്റ്റേഷനിലെ പുതിയ താരം

ഹൈറേഞ്ചിലെ പൊലീസ് സ്റ്റേഷനുകളിൽ ഫോഴ്സ് ഗൂർഖയായിരുന്നു ഉപയോഗിച്ചിരുന്നത്.
maruti suzuki jymni in kerala police
മാരുതി സുസുക്കി ജിംനിയുമായി പൊലീസ്; രാജാക്കാട് സ്റ്റേഷനിലെ പുതിയ താരം
Updated on

മാരുതി സുസുക്കിയുടെ ജിംനി കേരള പൊലീസിലേക്ക്. രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് ഗ്രേ നിറമുള്ള ജിംനിയുടെ ആൽഫ ടോപ് വേരിയന്‍റുകൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഹൈറേഞ്ചിലെ പൊലീസ് സ്റ്റേഷനുകളിൽ ഫോഴ്സ് ഗൂർഖയായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനു പകരമാണ് ജിംനി എത്തിയിരിക്കുന്നത്. ഏത് കഠിനമായ ഓഫ്റോഡ് യാത്രയും സുഗമമാക്കുമെന്നതാണ് ജിംനിയുടെ പ്രത്യേകത. ഫോർവീൽ ഡ്രൈവ് ഹൈ, ഡ്രൈവ് ലോ എന്നീ മോഡുകളുമുണ്ട്.

12.74 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. അഞ്ച് ഡോറുകളുള്ള ജിംനി 2023 ജൂണിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

മാനുവൽ വകഭേദം ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com