

Pinarayi Vijayan
File image
കൊച്ചി: മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പിണറായിക്കെതിരേ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ആവർത്തിച്ച് ചോദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി ഇല്ലെങ്കിലും എഫ്ഐആര്‍ ഇടാമല്ലോ എന്ന് ആരാഞ്ഞു.
ഇതിന് മറുപടിയായാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്.
അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ എങ്ങനെയാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ ഹർജി നൽകാനാവുക എന്ന് ഇഡി ചോദിച്ചു. അപ്പീലിൽ വാദം തുടരുകയാണ്.