

പിണറായി വിജയൻ
file image
തിരുവനന്തപുരം: മാസപ്പടി ആരോപണങ്ങളിൽ മുൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
മുൻ മന്ത്രി മുഹമ്മദ് റിയാസ്, പിണറായി വിജയന്‍റെ മകൾ വീണ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കേസിൽ മാത്രമാണ് പിണറായി വിജയൻ പ്രതിയാകുക. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്‍പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ പ്രതിയാണ്.
ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. പിന്നാലെയാണ് വിജിലൻസ് നടപടി.