

കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 300ഓളം പേരെ പിരിച്ചുവിട്ട് ടാൽറോപ്പ്
കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ കൂട്ടപ്പിരിച്ചുവിടൽ. ടാൽറോപ്പ് എന്ന കമ്പനിയാണ് 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത്.
എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. നിയമ പഴുതുകൾ ഉപയോഗിച്ചായിരുന്നു നടപടി. 19 കമ്പനികളിലായിട്ടാണ് 300 ഓളം ജീവനക്കാർ ജോലിയെടുത്തിരുന്നത്.
അതേസമയം, പുതിയ ഇൻവെസ്റ്റ്മെന്‍റ് നീക്കവുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് കമ്പനി. പരാതികളിൽ നടപടിയില്ലാതെ വന്നതോടെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തൊഴിലാളികൾ. ഘട്ടംഘട്ടമായിട്ടാണ് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.