

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്‍റെ രാജകുമാരന്‍'; സതീശനുവേണ്ടി ഇടുക്കിയിൽ കൂറ്റന്‍ ഫ്ലെക്സ്
തൊടുപുഴ: വി.ഡി. സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിൽ കൂറ്റന്‍ ഫ്ലെക്‌സ് ബോര്‍ഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.
'പട നയിച്ചവന്‍ നാടു നയിക്കും, നിലപാടിന്‍റെ രാജകുമാരന് അഭിവാദ്യം' എന്നാണ് ഫ്ലെക്സ് ബോർഡിൽ സതീശന്‍റെ പൂർണമായ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സതീശന് വേണ്ടി വീണ്ടും ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംസ്ഥാനത്ത വിവിധ സ്ഥലങ്ങളിലും സതീശനുവേണ്ടി ബോര്‍ഡുകള്‍ ഉയർന്നിരുന്നു.