കവടിയാർ കൊട്ടാരത്തിലെ അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി; പരാതി നൽകി ഗൗരി ലക്ഷ്മി ബായ്

"2025 നവംബർ മാസത്തിലാണ് ആഭരണങ്ങൾ അലമാരയിലില്ലെന്ന് മനസിലായത്"
massive robbery at kowdiar palace gold ornaments worth 2 crores lost complaint

കവടിയാർ കൊട്ടാരത്തിൽ അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി; പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്

കവടിയാർ കൊട്ടാരം - file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ കവർ‌ച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന രക്തനങ്ങളടക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പരാതി നൽകി. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമൂല്യ രത്നങ്ങളടക്കം നഷ്ടമായതിൽ ഉൾപ്പെടുന്നു. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവുമെന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com