പ്രസവ ശസ്ത്രക്രിയയിൽ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ആലപ്പുഴയിൽ ഡോക്‌ടർക്കെതിരേ കേസ്
Kerala
പ്രസവ ശസ്ത്രക്രിയയിൽ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ആലപ്പുഴയിൽ ഡോക്‌ടർക്കെതിരേ കേസ്
രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും വയറ്റിൽ നിന്നും നീക്കം ചെയ്തത്
ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിത ഡോക്‌ടർക്കെതിരേ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിത ഡോക്‌ടർ ജയിൻ ജേക്കബിനെതിരെയാണ് കേസ്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.
ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളിൽ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറ്റിനുള്ളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും വയറ്റിൽ നിന്നും നീക്കം ചെയ്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.