

"സാമുദായിക തുല്യത സ്വപ്നം മാത്രം'': മീനാക്ഷി അനൂപ്
സാമുദായികമായ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമെന്ന് നടി മീനാക്ഷി അനൂപ്. ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മീനാക്ഷിയുടെ പ്രതികരണം. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെത്തെ സമൂദായത്തെ താരതമ്യം ചെയ്തുള്ളതാണെന്നത് രസകരമാണെന്നും മീനാക്ഷി കുറിച്ചു.
പക്ഷെ പുതു തലമുറയിൽ ഇതിന്‍റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ടെന്നും നടി പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
ചോദ്യം സാമുദായികമായ തുല്യത ( എല്ലാ മതത്തിലും ഉൾപ്പെടെ) സാധ്യമാണോ ...
...ആദ്യമെ പറയട്ടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ചയായി ആയിരിക്കാം ഈ ചോദ്യവും ... പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിന്‍റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ് ... ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ് ...അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല ... അതു കൊണ്ട് തന്നെ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത് ... പക്ഷെ പുതു തലമുറയിൽ ഇതിന്‍റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്...