മീനങ്ങാടി സ്കൂൾ പഠനയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ

സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു, വിദ‍്യാർഥികളാണ് പഠിപ്പു മുടക്കി പ്രതിഷേധിക്കുന്നത്
meenangadi school tour controversy updates

മീനങ്ങാടി സ്കൂൾ പഠനയാത്രാ വിവാദം; പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

കൽപ്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിദ‍്യാർഥികൾ.

സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു, വിദ‍്യാർഥികളാണ് പഠിപ്പു മുടക്കി പ്രതിഷേധിക്കുന്നത്. തീരുമാനം പിൻവലിക്കാത്ത പക്ഷം റോഡ് ഉപരോധിക്കുമെന്നാണ് വിദ‍്യാർഥികൾ പറയുന്നത്.

സർക്കാർ നിർദേശം പാലിക്കുന്നതിൽ ഷിവി കൃഷ്ണന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും അത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലം മാറ്റൽ. ആരോപണ വിധേയനായ പിടിഎ പ്രസിഡന്‍റിനെ സ്ഥാനത്തു നിന്നു മാറ്റാൻ പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്റർക്ക് നിർദേശവും നൽകിയിരുന്നു.

പിടിഎ പ്രസിഡന്‍റായ ഹാജിസ് മാധ‍്യമങ്ങളെ കാണും. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ‍്യപിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ വൈദ‍്യപരിശോധനയിൽ പ്രിൻസിപ്പലിന്‍റെ രക്തത്തിൽ മദ‍്യത്തിന്‍റെ സാന്നിധ‍്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.