മീനങ്ങാടി വിനോദ യാത്ര വിവാദം: വിദ്യാർഥികൾക്കെതിരേ പോസ്റ്റിട്ടവരും കമന്‍റിട്ടവരും കുടുങ്ങും, പോക്സോ കേസെടുത്ത് പൊലീസ്

അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്
meenangadi school tour controvesy, pocso case registered

മീനങ്ങാടി വിനോദ യാത്ര വിവാദം: വിദ്യാർഥികൾക്കെതിരേ പോസ്റ്റിട്ടവരും കമന്‍റിട്ടവരും കുടുങ്ങും, പോക്സോ കേസെടുത്ത് പൊലീസ്

file image

Updated on: 

വയനാട്: മീനങ്ങാട് സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ വിദ്യാർ‌ഥികൾക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ പോക്സോ കേസ് എടുത്ത് പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകളും പോക്സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.

18 വയസിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരേ മോശം പോസ്റ്റുകൾ ഇട്ടവരും കമന്‍റുകൾ ഇട്ടവരും കുടുങ്ങും. അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ്യപിച്ചു എന്ന ആരോപണവുമായി വിദ്യാർഥികൾ രംഗത്തെത്തുകയായിരുന്നു. പിന്നീട് രക്ത പരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് വിദ്യാർഥികൾക്കെതിരേ ചിലർ മോശം പരാമർശവുമായി രംഗത്തെത്തിയത്. പിന്നാലെ മീനങ്ങാടി ഹയർസക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ്റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാർ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങൾ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പൊലീസിന് പരാതി നൽകിയത്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് തെളിയിക്കാനല്ല, കുട്ടികളുടെ ആരോപണം ശരിയായിരുന്നു എന്ന് തെളിയിക്കാനാണ് ദൃശ്യങ്ങൾ എന്നായിരുന്നു വിശദീകരണം.