"സിദ്ദിഖിനെ കൂവിച്ചതിന് കിട്ടിയ മെഗാ കർമ"; വയനാട് വിഷയത്തിൽ സിപിഎമ്മിന് പരിഹാസം

ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അനിഷ്ടത്തോടെ സംസാരിക്കുന്ന വിഡിയോ വൈറൽ ആണ്.
Mega karma says anti cpm over mammooty wayanad issue

"സിദ്ദിഖിനെ കൂവിച്ചതിന് കിട്ടിയ മെഗാ കർമ"; വയനാട് വിഷയത്തിൽ സിപിഎമ്മിന് പരിഹാസം

Updated on

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി സൈബർ ലോകം. വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടന ദിനത്തിൽ വേദിയിലെത്തിയ ടി.സിദ്ദിഖ് എംഎൽഎയെ ആളെ വച്ച് കൂവിച്ചതിനു കിട്ടിയ മെഗാ കർമയാണിതെന്നാണ് സിപിഎം വിരുദ്ധർ കുറിക്കുന്നത്.

ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അനിഷ്ടത്തോടെ സംസാരിക്കുന്ന വിഡിയോ വൈറൽ ആണ്. അതിനു പിന്നാലെ ഇടതു ഹാൻഡിലുകൾ മമ്മൂട്ടിക്കെതിരേ സൈബർ ആക്രമണം ശക്തമാക്കിയിരുന്നു. അതിനിടെയാണ് സിപിഎം വിരോധികൾ സിദ്ദിഖിനെ വിഷമിച്ചതിന്‍റെ കൂലിയാണെന്ന മറുവാദം ഉയരുന്നത്.

ടി. സിദ്ദിഖ് സംസാരിക്കാനെത്തിയപ്പോൾ കൂവിയത് ചില സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. സംഭവത്തിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com