

ആന്‍റോ അഗസ്റ്റിൻ, ലയണൽ മെസി
കൊച്ചി: അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ഫൊറൻസിക് ഓഡിറ്റിങ് നടത്താനെരുങ്ങി എസ്ഐടി.
പണം വന്നു പോയ വഴികളും ആരാണ് യഥാർഥ ഗുണഭോക്താക്കൾ എന്ന കാര‍്യവും കണ്ടുപിടിക്കുകയാണ് ലക്ഷ‍്യം. രണ്ട് ലക്ഷം രൂപയ്ക്ക് മേലെയുള്ള ഫണ്ട് കൈമാറ്റമാണ് ഫൊറൻസിക് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കുന്ന പരിപാടിയുടെ സ്പോൺസർഷിപ്പ് ഉത്തരവ് വന്നതിനു പിന്നാലെ ആന്‍റോ അഗസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് ആയിരത്തിനടുത്ത് അക്കൗണ്ടിൽ നിന്നും പണം വന്നതായി കണ്ടെത്തിയിരുന്നു.