മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി കലൂർ സ്റ്റേഡിയം നവീകരണം; മുൻ കായികമന്ത്രി 10 കോടി ആവശ‍്യപ്പെട്ട രേഖ പുറത്ത്

അന്നത്തെ ധനമന്ത്രി കെ.എൽ. ബാലഗോപാലിന് കത്തയച്ചതിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
messi controversy v. abdurahiman

ലയണൽ മെസി, വി. അബ്ദുറഹിമാൻ

Updated on: 

തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസിയെയും അർജന്‍റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി കലൂർ ജവഹർലാൽ സ്റ്റേഡിയം നവീകരിക്കുന്നതിനായി അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാൻ 10 കോടി ആവശ‍്യപ്പെട്ട് കത്തയച്ചതിന്‍റെ രേഖകൾ പുറത്ത്.

അന്നത്തെ ധനമന്ത്രി കെ.എൽ. ബാലഗോപാലിന് കത്തയച്ചതിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയം നവീകരിക്കുന്നതിന്‍റെ മൊത്തം തുക സ്പോൺസർ വഹിക്കുമെന്നായിരുന്നു കരാർ.

ഇത് നിലനിൽക്കെയായിരുന്നു മുൻ മന്ത്രിയുടെ കത്ത്. 2025ലാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മത്സരവേദിയായ കലൂർ സ്റ്റേഡിയത്തിന്‍റെ നവീകരണച്ചുമതല ഏറ്റെടുത്തത്. ഇതിനു 10 ദിവസങ്ങൾക്ക് ശേഷമാണ് അബ്ദുറഹിമാൻ പണം ആവശ‍്യപ്പെട്ട് കത്തയച്ചത്.

കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നവീകരണ പ്രവർത്തനങ്ങൾ നടത്തുവെന്ന് ധരിപ്പിച്ചാണ് പണം തേടിയതെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആവശ‍്യപ്പെട്ട തുക നൽകിയിരുന്നില്ല.