മെസി വരില്ല; പണം വാങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ചതിച്ചുവെന്ന് വി.അബ്ദുറഹിമാൻ

പണം വാങ്ങി കേരളത്തെ ചതിച്ചുവെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ
Messi will not come; V. Abdurahman says he cheated the Argentine Football Association by taking mo

മെസി വരില്ല; പണം വാങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ചതിച്ചു

Updated on

മലപ്പുറം: മെസി പണം വാങ്ങി കേരളത്തെ ചതിച്ചുവെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. 16000 മില്യൺ ഡോളർ അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

പണം നഷ്ടപ്പെട്ടത് സർക്കാരിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരേ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല.

കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല. അവരുടെ കുഴപ്പമാണ്. ഫുട്ബോൾ പ്രേമികൾ ധാരാളമുള്ള കേരളം പോലൊരു സംസ്ഥാനത്ത് ചതിക്കുകയാണ് അവര് ചെയ്തതെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com