മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

എഐ വിഡിയോയ്ക്കെതിരേ നിരവധി പരാതികൾ ഉയർന്ന സാഹചര‍്യത്തിൽ നാൽപ്പതിലധികം വിഡിയോകൾ നീക്കം ചെയ്യാൻ പൊലീസ് ആവശ‍്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ
Meta removed the Chief Minister's AI dance video at the request of the police reports

മുഖ‍്യമന്ത്രിയുടെ വൈറൽ എഐ ഡാൻസ്

Updated on

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കൊപ്പമുള്ള മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കിയത് പൊലീസിന്‍റെ ആവശ‍്യപ്രകാരമെന്ന് റിപ്പോർട്ട്. എഐ വിഡിയോയ്ക്കെതിരേ നിരവധി പരാതികൾ ഉയർന്ന സാഹചര‍്യത്തിൽ നാൽപ്പതിലധികം വിഡിയോകൾ നീക്കം ചെയ്യാൻ പൊലീസ് ആവശ‍്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇന്ത‍്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മെറ്റ വിവാദ വിഡിയോ നീക്കം ചെയ്തത്. ഇന്ത‍്യയിൽ മാത്രമാണ് വിഡിയോ കാണാൻ സാധിക്കാത്തത്. ദുബായിലെ സുഹൃത്ത് അഖിലിനൊപ്പം തൃശൂർ സ്വദേശിയായ അഭിജിത്ത് ആണ് എഐ ഉപയോഗിച്ച് ഡാൻസ് വിഡിയോ നിർമിച്ചത്.

സംസ്ഥാനത്ത് അതിരൂക്ഷമായി വൈദ‍്യുതി പ്രതിസന്ധി തുടരുന്ന സാഹചര‍്യത്തിലായിരുന്നു ഇത്തരത്തിലൊരു വിഡിയോ പുറത്തിറങ്ങിയത്. വിഡിയോ വലിയ രീതിയിൽ വൈറലായി മാറിയതോടെ പൊതുവേദിയിൽ പരസ‍്യമായി അഭിനന്ദിച്ചുകൊണ്ട് മുഖ‍്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. വിഡിയോ തന്നെ സന്തോഷിപ്പിച്ചെന്നും മോഹൻലാലിനെക്കാളും വിജയ്‌യെക്കാളും മികച്ച രീതിയിലാണ് താൻ വിഡിയോയിൽ നൃത്തം ചെയ്യുന്നതെന്ന് മുഖ‍്യമന്ത്രി പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com