മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തതിരുന്നത്
meta restores deleted facebook posts of v d satheeshan
vd satheesan
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നാണ് സർക്കാരിന് മെറ്റ നൽകിയ വിശദീകരണം. ഔദ്യോ​ഗികമായ മെറ്റ സർക്കാരിന് മറുപടി നൽകും.

സർക്കാരിന്‍റെ രണ്ട് സുപ്രധാന അറിയിപ്പുകളായിരുന്നു മുഖ്യമന്ത്രിയുടെ പേജിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫിസ് കത്തു നൽകിയിരുന്നു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തതിരുന്നത്.

logo
Metro Vaartha
www.metrovaartha.com