നിർദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ട്? വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ ഉദ‍്യോഗസ്ഥനോട് ഹൈക്കോടതി

നിങ്ങളുടെ പിന്നിൽ ആരോ ഉണ്ടെന്ന് അന്വേഷണ ഉദ‍്യോഗസ്ഥനോട് പറഞ്ഞ കോടതി അന്വേഷണ സംഘത്തിലുള്ള മറ്റു ഉദ‍്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് ആവശ‍്യപ്പെട്ടു
micro finance case vellappally natesan updates

നിർദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ട്? വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ ഉദ‍്യോഗസ്ഥനോട് ഹൈക്കോടതി

file image
Updated on: 

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസ് അന്വേഷിക്കുന്ന ഉദ‍്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അന്വേഷണത്തിൽ വിമുഖത കാട്ടുന്നത് എന്തിനാണെന്നും നിർദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

നിങ്ങളുടെ പിന്നിൽ ആരോ ഉണ്ടെന്ന് അന്വേഷണ ഉദ‍്യോഗസ്ഥനോട് പറഞ്ഞ കോടതി അന്വേഷണ സംഘത്തിലുള്ള മറ്റു ഉദ‍്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് ആവശ‍്യപ്പെട്ടു. എന്നാൽ ഒരുപാട് കേസുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണ ഉദ‍്യോഗസ്ഥനായ ശശിധരന്‍റെ മറുപടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണ ഉദ‍്യോഗസ്ഥൻ പാലിച്ചില്ലെന്നും ഒരു കേസിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്നും കോടതി.

2016ൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.