

സംസ്ഥാനത്ത് മിൽമ പാൽ വില കൂടും; വർധിക്കുക 4 മുതൽ 6 രൂപ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. മിൽമ പാലിന് വിലകൂട്ടാൽ സർക്കാർ അനുമതി നൽകി. പാൽ വില കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ നൽകിയ കത്തിലാണ് സർക്കാരിന്‍റെ അനുകൂല മറുപടി എത്തിയത്.
ലിറ്ററിന് 4 മുതൽ 6 രൂപയുടെ വരെ വർധനവാകും ഉണ്ടാവുക. ബുധനാഴ്ച ചെരുന്ന മിൽമ ഡയറക്റ്റേഴ്സ് യൂണിയന്‍റെ യോഗത്തിലാവും അന്തിമ തീരുമാനം.