മിൽമ പാൽ‌ വില വർധന ഉടൻ നടപ്പിലാക്കില്ല

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് വൈകുന്നത്
milma milk rate currently will not be increased

മിൽമ പാൽ‌ വില വർധന ഉടൻ നടപ്പിലാക്കില്ല

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ‌ വില ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ ധാരണ. ബുധനാഴ്ച ചേർന്ന മിൽ‌മ ബോർഡ് യോഗത്തിലാണ് തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തീരുമാനം ഉടൻ നടപ്പിലാക്കില്ല.

അതിനാൽ തന്നെ എന്ന് മുതലാണ് വില വർധനവ് എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക. പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ഒരിക്കൽ കൂടി ബോർഡ് യോഗം ചേരും.

അതേസമയം, യോഗം നടക്കുന്നതിനിടെ എറണാകുളം യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും പ്രതിഷേധിക്കുകയും ചെയ്തു. വില വര്‍ധനവ് ഉടന് നടപ്പിലാക്കാന്‍ തീരുമാനമെടുക്കാത്തതിനാലാണ് പ്രതിഷേധം.

വില വര്‍ധനയുണ്ടാകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ഡിസംബറില്‍ പറഞ്ഞിട്ട് പോലും ഇത് നടപ്പിലാക്കാത്തതിലാണ് എറണാകുളം യൂണിയന്‍ ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com