മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

മരണം സംഭവിച്ചത് അമെരിക്കയിൽ വെച്ച്
Mimicry star Sarath Unnithan collapses and dies

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു

Updated on

കൊച്ചി: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. അമെരിക്കയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തിക്കുളം സ്വദേശിയാണ് ശരത്.

റീലുകളിലൂടെ ശ്രദ്ധ നേടിയ ശരത് ഗുണ്ട ബിനു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ള താരങ്ങൾ ശരതിന് ആദരാഞ്ജലികൾ നേർന്നു.

നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാനത്തെ റീലും.

logo
Metro Vaartha
www.metrovaartha.com