

കെ. മുരളീധരൻ, ഡിവൈഎഫ്ഐ
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ കമ്മ‍്യൂണിറ്റി കിച്ചൻ വഴി മാത്രമെ ഭക്ഷണം നൽകാവൂയെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്‍റെ നയമാണിതെന്നു പറഞ്ഞ മന്ത്രി ഡിവൈഎഫ്ഐ എന്നല്ല കോൺഗ്രസിന്‍റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം നൽകുന്നതെന്നും മെഡിക്കൽ കോളെജുകളിൽ കമ്മ‍്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് പറഞ്ഞു. എല്ലാം മുടക്കുകയെന്നതാണ് ഭരണപക്ഷത്തിന്‍റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.