എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം: മുഖ്യമന്ത്രിയോട് എക്സൈസ് മന്ത്രി എം. ലിജു

സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം
Minister Liju seeks removal of MR Ajithkumar from Bevco CMD post

എം.ആർ.അജിത് കുമാർ,എം. ലിജു

Updated on

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം. ലിജു. സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി വി.ഡി. സതീശനോടാണ് ഉദ്യോഗസ്ഥനെ മാറ്റാൻ ലിജു ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരിൽ വൈകാതെ അഴിച്ചുപണി വരു. ആ സമയത്ത് അജിത്കുമാറിനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിന് മുഖ്യമന്ത്രി പച്ചക്കൊചി കാട്ടിയതായാണ് വിവരം. ആലപ്പുഴയിൽ നടന്ന രക്ഷാപ്രവർത്തനത്തിന്‍റെ പേരിൽ നിലവിൽ സംശയത്തിന്‍റെ നിഴലിലാണ് എം.ആർ. അജിത് കുമാർ. ആലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ലിജു.

എക്സൈസ് കമ്മീണർ സ്ഥാനത്തേക്ക് ഒരു ഐഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണം എന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ് ലഭിച്ചതോടെയാണ് അജിത് കുമാറിന് തൽസ്ഥാനം നഷ്ടമായത്. തുടർന്ന് ബെവ്കോ എംഡിയായിരുന്നു ഐജി അർഷിത അത്തല്ലൂരിയെ ആ സ്ഥാനത്തു നിന്ന് മാറ്റി അജിത് കുമാറിനെ ബെവ്കോയുടെ സിഎംഡി ആയി നിയമിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com