ഇതുവരെ ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ.ജെ. ജനീഷ്; സന്ദര്‍ശകരെ കാണുന്നതും താമസവുമെല്ലാം ഗസ്റ്റ്ഹൗസില്‍!

ജനീഷിന് വാടകവീടെടുത്ത് വസതി ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല
minister o j janeesh has not been allotted an official residence

ഒ.ജെ. ജനീഷ്

Updated on: 

തിരുവനന്തപുരം: സതീശൻ സർക്കാർ അധികാരത്തിലേറി അഞ്ചു മാസം പിന്നിടുമ്പോഴും മന്ത്രി ഒ.ജെ. ജനീഷിന് ഔദ്യോഗിക വസതി ലഭിച്ചില്ല. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് മന്ത്രി ഇപ്പോഴും താമസിക്കുന്നത്. ഓഫീസ് സമയത്തിനു ശേഷം മന്ത്രി സന്ദര്‍ശകരെ കാണുന്നതും നിവേദനം സ്വീകരിക്കുന്നതും മാസങ്ങളായി ഗസ്റ്റ്ഹൗസില്‍ വച്ചാണ്.

മറ്റ് 19 മന്ത്രിമാരും മന്ത്രി മന്ദിരത്തിൽ കഴിയുമ്പോഴാണ് ജനീഷിന് മാത്രം ഔദ്യോഗിക വസതി ലഭിക്കാത്തത്. ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവും അനൂപ് ജേക്കബിന് സര്‍ക്കാര്‍ ചിലവില്‍ വാടകവീടും നല്‍കാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് അനൂപിന് മന്‍മോഹന്‍ ബംഗ്ലാവും ജനീഷിന് വാടകവീടും എന്ന നിലയിലേക്ക് തീരുമാനം മാറി.

സ്വകാര്യവ്യക്തികളുടെ വീട് വാടകക്ക് എടുക്കുന്നതിനുപകരം പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ വസതി ഒരുക്കിയാൽമതിയെന്നാണ് ജനീഷ് സര്‍ക്കാരിനെ അറിയിച്ചത്. ജവഹര്‍ നഗറിലെ പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളിലൊന്ന് മന്ത്രിക്ക് അനുവദിച്ച് ഉത്തരിവിറങ്ങിയെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com