കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിനെതിരേ ആക്രമ‌ണം; വാഹനത്തിൽ കല്ലു കൊണ്ടിടിച്ചു

പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിഷേധകാരികളെ മാറ്റിയത്.
Minister O.J. Janeesh attacked in Kannur; vehicle hit by a stone

മന്ത്രി ഒ.ജെ. ജനീഷ്

Updated on: 

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്‍റെ വാഹനത്തിനു നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലെ കുപ്പത്ത് വച്ചും പയ്യന്നൂരിൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. തളിപ്പറമ്പിൽ വച്ച് ഓടിയെത്തിയ സംഘം കൊല്ലെടാ എന്നാക്രോശിച്ചു കൊണ്ട് മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലുകൾ എറിഞ്ഞുവെന്നും കല്ലു കൊണ്ട് വാഹനത്തിൽ ഇടിച്ചുവെന്നും കോൺഗ്രസുകാർ ആരോപിക്കുന്നത്. മന്ത്രിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിഷേധകാരികളെ മാറ്റിയത്.

ഡിവൈഎഫ് ഒളിപ്പോരാളികളെ പോലെ ആക്രമിച്ചുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ആക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്നും സമാധാനപരമായി സമരം നടത്തുമെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു.

പയ്യന്നൂരിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വാഴയുമായി മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചു. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മന്ത്രി സന്ദർശിക്കുന്ന പരിപാടികൾ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കും. ഓഫിസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com