യൂത്ത് കോൺഗ്രസ് അധ‍്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരും

നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്നതു വരെ ഒ.ജെ. ജനീഷ് തുടരട്ടെയെന്നാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം
Minister O.J. Janeesh to continue as Youth Congress President

ഒ.ജെ. ജനീഷ്

Updated on

ന‍്യൂഡൽഹി: യൂത്ത് കോൺഗ്രസ് അധ‍്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടർ‌ന്നേക്കും. വരുന്ന ഡിസംബറിലാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്നത്. അതുവരെ അദ്ദേഹം തുടർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ് തുടരട്ടെയെന്നാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം. നേരത്തെ തന്നെ അധ‍്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ‍്യവുമായി മന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നു.

മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീക്കം. ഒ.ജെ. ജനീഷ് അധ‍്യക്ഷ സ്ഥാനം ഒഴിയുന്നതോടെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ബിനി ചുള്ളിയിൽ അധ‍്യക്ഷനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം ഒഴിഞ്ഞപ്പോഴും ബിനു ചുള്ളിയലിന്‍റെ പേര് ഉയർന്നിരുന്നു. അതേസമയം, അരിതാ ബാബുവിനെയും അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com