ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധം അറിയിച്ച് മന്ത്രി പി.സി. വിഷ്‌ണുനാഥ്‌

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം
minister pc vishnunath questions cultural neglect of idukki district

മന്ത്രി പി.സി. വിഷ്ണുനാഥ്.

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക പരിപാടികളിൽ നിന്ന് ഇടുക്കി ജില്ലയെ എപ്പോഴും ഒഴിവാക്കപ്പെടുന്നതിനെ വിമർശിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഇടുക്കി ജില്ലയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ എന്ന് മന്ത്രി ചോദിച്ചു.

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സാഹിത്യ അക്കാദമി നടത്തി വരുന്ന സാഹിത്യോത്സവം പരിപാടി ഇനിമുതൽ വലിയ സംസ്‌കാരികോത്സവമായി നടത്താൻ തീരുമാനമെടുത്തു എന്ന് മന്ത്രി പറഞ്ഞു.

ഓരോ വർഷവും വിവിധ ജില്ലകളിലാവും പരിപാടികൾ നടത്തുക. ചില ജില്ലകളിൽ സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടികൾ കുറവാണ് എന്ന് പറഞ്ഞ മന്ത്രി അതിനുദാഹരണമായാണ് ഇടുക്കിയെക്കുറിച്ച് പറഞ്ഞത്.

"പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട്, ഇടുക്കി ജില്ലയിൽ ഒരു പരിപാടിയും നടക്കാറില്ലേയെന്ന്. ഇടുക്കി കേരളത്തിലെ ഒരു ജില്ലയല്ലേ? തിരുവനന്തപുരത്ത് നടക്കും, എറണാകുളത്ത് നടക്കും, തൃശൂർ നടക്കും, ചിലപ്പോൾ കോഴിക്കോട്ട് നടക്കും. വയനാടും ഉണ്ട്. പറഞ്ഞാൽ വിവാദമാകുമോ എന്നറിയില്ല. ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ഇടുക്കിയും ഈ അമ്മ പെറ്റ മക്കളിൽ തന്നെ ഉള്ളതാണ്. കേരളമെന്ന നാടിന്‍റെ സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലായിടത്തും എത്തണം. എന്നാണ് മന്ത്രി ചോദിച്ചത്.