എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; സുപ്രധാന മാറ്റവുമായി സർക്കാർ

വിദ്യാർഥികളുടെ അഭ്യർഥന പ്രകാരമാണ് മാറ്റം
minister roji m john announced kerala llb entrance exam in malayalam

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; സുപ്രധാന മാറ്റവുമായി സർക്കാർ

file image

Updated on: 

തിരുവനന്തപുരം: കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാന മാറ്റത്തിന് സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി.

എൽഎൽബി പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണായക മാറ്റം. വിദ്യാർഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തിയാണ് തീരുമാനം.

ചോദ്യപേപ്പർ വിവർത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കാനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്‌ധരുടെ പാനൽ തയ്യാറാക്കുക, ആധുനിക സോഫ്റ്റ്വെയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ സർക്കാർ പരിഗണിച്ചാവും പുതിയ മാറ്റം വരുത്തുക. വിവർത്തനത്തിൽ എന്തെങ്കിലും അർഥ വ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com