രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി; 'പ്രഗത്ഭനായ കലാകാരൻ, പരാതിയുണ്ടെങ്കിൽ മാത്രം നടപടി'

ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്. നടി നിയമപ്രകാരം പരാതി നൽകിയാൽ അതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കും.
Director renjit and saji cheriyan
രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ
Updated on

തിരുവനന്തപുരം: ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ബംഗാളി നടി ശ്രീലേഖ മിത്ര വെള്ളിയാഴ്ച രഞ്ജിത് ദുരുദ്ദേശ്യത്തോടെ സ്പർശിച്ചതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ രഞ്ജിത് പ്രഗത്ഭനായ കലാകാരനാണെന്നും പരാതി ലഭിച്ചാൽ മാത്രമേ നടപടി എടുക്കുകയുള്ളൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്. നടി നിയമപ്രകാരം പരാതി നൽകിയാൽ അതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കും. ആക്ഷേപം ഉന്നയിച്ചതിന്‍റെ പേരിൽ കേസെടുക്കാൻ പറ്റുമോയെന്നും അങ്ങനെയെടുത്ത കേസുകൾ നില നിന്നിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

ഒരു രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ പദവിയിൽ രഞ്ജിത് തുടരുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റി നിർത്തണമോയെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. മന്ത്രിയെന്ന നിലയിൽ താൻ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോ എന്നോ മാധ്യമങ്ങളോടു പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com