വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി കമ്മീഷൻ ചെയ്യും: മന്ത്രി വി.എൻ. വാസവൻ

തുറമുഖത്ത് സജ്ജമാക്കിയ ക്രെയിനുകളുടെ പ്രവർത്തനം മന്ത്രിമാർ നേരിൽ കണ്ടു വിലയിരുത്തി
വി.എൻ. വാസവൻ
വി.എൻ. വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണസമ്മാനമായി കമ്മീഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ജൂൺ അവസാനത്തോടുകൂടി ട്രയൽ റൺ നടത്തുമെന്നും മന്ത്രി അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടനുബന്ധിച്ച് കണക്ടിവിറ്റി, തുറമുഖ റോഡ് എന്നിവയുടെ നിർമ്മാണം സംബന്ധിച്ചു ചർച്ച നടന്നതായി മന്ത്രി അറിയിച്ചു. മന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാനുമുണ്ടായിരുന്നു.

തുറമുഖത്ത് സജ്ജമാക്കിയ ക്രെയിനുകളുടെ പ്രവർത്തനം മന്ത്രിമാർ നേരിൽ കണ്ടു വിലയിരുത്തി. പൂർണമായും ഓട്ടോമാറ്റിക് പ്രവർത്തന സംവിധാനം ഉള്ളതാണ് ക്രെയിനുകൾ. തുറമുഖത്ത് ക്രെയ്നുകൾ സജ്ജമാക്കിയത് ഉൾപ്പെടെയുള്ള തുറമുഖ പദ്ധതി പ്രദേശവും മന്ത്രി സന്ദർശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com