മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി

ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിട്ടുള്ളത്
Ministers in charge of districts

ജില്ലകളും മന്ത്രിമാരും.

MV Graphics

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിട്ടുള്ളത്.

മന്ത്രി സി.പി. ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്‍റെയും മന്ത്രി പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയുടെയും ചുമതലയിലാണ്. മന്ത്രിമാരായ എം. ലിജു (ആലപ്പുഴ), മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം. ജോൺ (എറണാകുളം), ഒ.ജെ. ജെനീഷ് (തൃശൂർ), എൻ. ഷംസുദ്ദീൻ (പാലക്കാട്), പി.കെ. ബഷീർ (മലപ്പുറം), എ.പി. അനിൽകുമാർ (കോഴിക്കോട്), ടി. സിദ്ദിഖ് (വയനാട്), സണ്ണി ജോസഫ് (കണ്ണൂർ), കെ.എം. ഷാജി (കാസർഗോഡ്) എന്നിങ്ങനെയാണ് ജില്ലയുടെ ചുമതലകൾ.

logo
Metro Vaartha
www.metrovaartha.com