കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി | Video

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്‍റെ വിഡിയോ എംഎൽഎ കെ.യു. ജനീഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.

തിരുവനന്തപുരം: മൂലം വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശികഅവധി നൽകണമെന്ന എംഎൽഎയുടെ ആവശ്യത്തിന് രണ്ടു മറുപടികൾ നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്‍റെ വിഡിയോ എംഎൽഎ കെ.യു. ജനീഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. കുട്ടനാട് എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ റെജി ചെറിയാനാണ് കുട്ടനാടിന് പ്രാദേശിക അവധി ആവശ്യപ്പെട്ട് സബ്മിഷൻ നൽകിയത്.

പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മൈക്കിലൂടെ സഭയ അറിയിച്ചു. തൊട്ടു പിന്നാലെ സീറ്റിൽ ഇരുന്ന ശേഷം തിരിഞ്ഞിരുന്ന് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സതീശൻ പറയുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.

ഇത്രയേയുള്ളൂ വി.ഡി. സതീശന്‍റെ വിശ്വാസ്യത പുറത്തു വരുന്നത് മനസിലിരിപ്പ് എന്ന കുറിപ്പോടെയാണ് ജനീഷ് കുമാർ ഈ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. മിഥുനത്തിലെ മൂലം നാളിൽ പമ്പാ നദിയിലാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com