''ജാവദേക്കറെ കണ്ടത് വ്യക്തിപരമായ കാര്യത്തിന്, രാജേന്ദ്രൻ പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷ''; എം.എം. മണി

''രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം. ബിജെപി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്''
MM Mani
MM Manifile
Updated on

മൂന്നാർ: മുൻ‌ എംഎൽഎ എസ്. രാജേന്ദ്രൻ‌ സിപിഎം വിടില്ലെന്നാണ് കരുതുന്നതെന്ന് എം.എം. മണി എംഎൽഎ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിൽ പ്രശ്നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു.

MM Mani
എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന; ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

അതേസമയം, എസ്. രാജേന്ദ്രൻ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും വ്യക്തമാക്കി. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം. ബിജെപി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. മാര്‍ച്ച് 31 മുതല്‍ രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സിവി വര്‍ഗീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com