
ഇടുക്കി: വിവാദ പ്രസ്താവനയുമായി വീണ്ടും എംഎൽഎ എം.എം. മണി. പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല, അടിച്ചാൽ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ടെന്നാണ് മണി ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ പറഞ്ഞത്.
അടിച്ചാൽ തിരിച്ചടിക്കണം, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ പ്രസ്ഥാനം നിലനിൽക്കില്ല. അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധത്തിനു നേരെ തിരിച്ചടിക്കുക..
തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം. ചുമ്മാ സൂത്രപ്പണി കൊണ്ട് പ്രസംഗിച്ചു നടന്നാൽ പ്രസ്ഥാനം കാണില്ല. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.