"അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കില്ലായിരുന്നു": എം.എം. മണി

'അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട് കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട് '
M.M. Mani on abhimanyu murder case
എം.എം. മണിFile
Updated on

മൂന്നാർ: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിൽ അല്ലായിരുന്നെങ്കിൽ ഒരുത്തനേയും വച്ചുപൊറുപ്പിക്കില്ലായിരുന്നെന്ന് സിപിഎം നേതാവ് എം.എം. മണി. കൂട്ടത്തിലുള്ളവരെ കൊലപ്പെടുത്തിയവരെ വെറുതെ വിട്ടിട്ടില്ലെന്നും അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട് കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് മണി പറയുന്നത്. അഭിമന്യുവിന്‍റെ കേസും വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടവടയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മണി.

‘ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ...’- എം.എം. മണി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com