"അവധികൊണ്ട് മാത്രം കാര്യമില്ല, കളി കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം"; ട്രോളുമായി എം.എം. മണി

ഫൈനൽ മത്സരം കാണാൻ യാതൊരു തടസവുമുണ്ടാവില്ലെന്നും കറന്‍റ് പോവില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു
mm-mani-trolls-sunny-joseph-over-power-cut

MM Mani

Updated on

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളെജുകൾക്കും അവധി പ്രഖ്യാപിച്ചതിനു പിന്നാലെ ട്രോളുമായി മുൻ മന്ത്രി എം.എം. മണി രംഗത്ത്. അവധികൊണ്ട് മാത്രം കാര്യമില്ല, കളി കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് മണി ഫെയ്സ് ബുക്കിൽ കുറിച്ചത്.

"അവധി മാത്രം കൊണ്ട് കാര്യമില്ല. ഫെനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം. കറന്‍റിനും വേണം ഗ്യാരന്‍റി" എന്നായിരുന്നു ഫെയ്സ് ബുക്ക് കുറിപ്പ്.

അതേസമയം, ഫൈനൽ മത്സരം കാണാൻ യാതൊരു തടസവുമുണ്ടാവില്ലെന്നും കറന്‍റ് പോവില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. "ജനങ്ങൾ മത്സരം കാണണം. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. അധിക ചെലവ് വഹിച്ചുപോലും പകലും രാത്രിയും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്"- കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്‍റീനയും സ്‌പെയ്നും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം.

logo
Metro Vaartha
www.metrovaartha.com