ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ നൽകിമോഹൻലാൽ ഫാൻസ് അസോസിയേഷൻ

തുകയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.
mohanlal fans
ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ നൽകിമോഹൻലാൽ ഫാൻസ് അസോസിയേഷൻ
Updated on

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,12,050 രൂപ സംഭാവന നൽകി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ. തുകയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.

മോഹൻലാൽ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ മോഹൻലാൽ ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com