മോക്ക ചുഴലിക്കാറ്റ്: കേരളത്തിൽ മഴ തുടരും

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച യെലോ അലർട്ട്
മോക്ക ചുഴലിക്കാറ്റ്: കേരളത്തിൽ മഴ തുടരും
Updated on

തിരുവനന്തപുരം: ബംഗാൾ ഉൾകടലിലെ അതി തീവ്രന്യുനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി മാറും. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന അതിതീവ്ര ന്യൂനമർദം ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കും.

തുടർന്നു വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വ്യാഴാഴ്ച രാവിലെയോടെ തീവ്രചുഴലിക്കാറ്റായും (Severe Cyclonic Storm) മേയ്‌ 12ന് അതി തീവ്രചുഴലിക്കാറ്റായും (Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യത.

അതിനുശേഷം വടക്ക് - കിഴക്ക് ദിശ മാറി മെയ്‌ 13 ഓടെ ശക്തി കുറയുമെന്നും കണക്കാക്കുന്നു. 14 ന് ഉച്ചയോടെ Cox's Bazar (ബംഗ്ലാദേശ്) നും Kyaukpyu (മ്യാൻമർ) ഇടയിൽ പരമാവധി 130 km/hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com