കുംഭമേള താരത്തിന് പ്രായപൂർത്തിയായിട്ടില്ല; ഭർത്താവിനെതിരേ പോക്സോ കേസ്

പെൺകുട്ടിക്ക് നിലവിൽ 16 വയസാണ് പ്രായം
married girl is minor; POCSO case against husband

മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ല; ഫർമാനെതിരേ Pocso കേസ്

Updated on

കൊച്ചി: സോഷ്യൽ മീഡിയ താരവും നടിയുമായ പെൺകുട്ടിയുടെ വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഇതോടെ ഭർത്താവ് നിയമനടപടി നേരിടേണ്ടി വരും. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ഭർ‌ത്താവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കേരളത്തിൽ വെച്ചാണ് യുവാവ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. മന്ത്രി വി. ശിവകുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രായം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതോടെ സംഭവത്തിൽ‌ വഴിത്തിരിവ് ഉണ്ടായത്. ഔദ്യോഗിക ആശുപത്രി രേഖകൾപ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്. അതായത് 2026 മാർച്ച് 11 ന് വിവാഹിത‍യാകുമ്പോൾ 16 വയസിന് താഴെയായിരുന്നു പ്രായമെന്നാണ് വിവരം. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com