പുതിയ മദ‍്യനയം ഉടൻ പ്രഖ‍്യാപിക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്

വിഷയത്തിൽ കേരള കോൺഗ്രസ് തങ്ങളുടെ നിലപാട് യുഡിഎഫിനെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
mons joseph liquor policy

മോൻസ് ജോസഫ്

File

Updated on: 

കോട്ടയം: സംസ്ഥാന സർക്കാർ ഉടനെ മദ‍്യനയം പ്രഖ‍്യാപിക്കണമെന്ന ആവശ‍്യവുമായി മന്ത്രി മോൻസ് ജോസഫ്. ഘടകകക്ഷികളുമായി ചർച്ച നടത്തി ഉടൻ തീരുമാനമെടുക്കണമെന്നും സംസ്ഥാനത്ത് മദ‍്യവ‍്യാപനം വർധിക്കുന്ന സാഹചര‍്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസിയും സമാന ആവശ‍്യം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വ‍്യക്തമാക്കി.

വിഷയത്തിൽ കേരള കോൺഗ്രസ് തങ്ങളുടെ നിലപാട് യുഡിഎഫിനെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ഭരണത്തിൽ അർഹമായ പദവി നൽകുന്നതും വൈകിക്കരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.