മൺസൂൺ ബംപർ അടിച്ച് കണ്ണൂർ

ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബംപറിനായി വിൽപ്പനക്കെത്തിച്ചിരുന്നത്.
Monsoon bumper kannur
കേരള ലോട്ടറിRepresentative image
Updated on

തിരുവനന്തപുരം: കേരള ലോട്ടറിയുടെ മൺസൂൺ ബംപർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. എംസി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ മൺസൂൺ ബംപറിന്‍റെ ഒന്നാം സമ്മാനം ലഭിയ്ക്കുക. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ സമ്മാനത്തിന് അർഹത നേടിയിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കുമാണ് ലഭിക്കുന്നത്.

ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബംപറിനായി വിൽപ്പനക്കെത്തിച്ചിരുന്നത്. അതിൽ 33,48,990 ടിക്കറ്റുകളും വിറ്റു പോയി. 250 രൂപയായിരുന്നു ടിക്കറ്റു വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com