10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍

ബിആര്‍ 110 നമ്പര്‍ മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറിയി​ൽ എംഎ, എംബി, എംസി, എംഡി, എംഇ എന്നിങ്ങനെ അഞ്ച്‌ പരമ്പരകളിലായാണ്‌ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്‌
Monsoon Bumper Lottery tickets on sale

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍

Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍. കേരള സ്റ്റേറ്റ്‌ ലോട്ടറി ഏജന്‍റ്സ്‌ ആന്‍ഡ്‌ സെല്ലേഴ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ വഴിയാണ്‌ സംസ്ഥാന ഭാഗ്യക്കുറി ഡയറക്റ്ററേറ്റില്‍ നിന്നും ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നത്‌.

ബിആര്‍ 110 നമ്പര്‍ മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറിയി​ൽ എംഎ, എംബി, എംസി, എംഡി, എംഇ എന്നിങ്ങനെ അഞ്ച്‌ പരമ്പരകളിലായാണ്‌ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്‌. മണ്‍സൂണ്‍ ബം​പറില്‍ 10 കോടി രൂപയുടെ ഒന്നാം സമ്മാനം നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക്‌ ലഭിക്കുന്നു. ഒന്നാം സമ്മാനാര്‍ഹമായ അതേ നമ്പറിലെ മറ്റു 4 പരമ്പരകള്‍ക്കായി ഒരു ലക്ഷം രൂപയുടെ നാല്‌ സമാശ്വാസ സമ്മാനങ്ങളും ലഭിക്കും.

രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്ക്‌ ലഭിക്കും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്കും ലഭിക്കും.

കൂടാതെ അവസാന നാലക്ക നറുക്കെടുപ്പിലൂടെ 5,000, 1,000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടെ ഏകദേശം 3 ലക്ഷത്തിലേറെ സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികള്‍ക്ക്‌ ലഭിക്കുന്നു. 250 രൂപയാണ്‌ ടിക്കറ്റിന്‍റെ​​ വില. നറുക്കെടുപ്പ്‌ ജൂലൈ 18 ന് ​​ഉച്ചയ്‌ക്ക്‌ രണ്ടിന്‌.

logo
Metro Vaartha
www.metrovaartha.com