സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നു; അടുത്ത 4 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെള്ളി‍യാഴ്ച 8 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
monsoon heavy rain orange alert in 8 districts

സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നു; അടുത്ത 4 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

file image

Updated on

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമാവുന്നു. 8 ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളിയാഴ്ച യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിയെത്തിയ കാലവർഷത്തിൽ‌ ആദ്യ ദിനങ്ങളിൽ തന്നെ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 4 ദിവസത്തേക്ക് ശക്തമായ മഴ പ്രവചിക്കുന്നുണ്ട്.

ശനിയാഴ്ച 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com