ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും; കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ശക്തമാവും

മേയ് 15 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തിയേക്കും
monsoon kerala 2026

ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും; കേരളത്തിൽ ശനിയാഴ്ച മുതൽ മഴ ശക്തമാവും

Updated on

തിരുവനന്തപുരം: കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്നിനാണ് സാധാരണ നിലയിൽ കാലവർഷം എത്തുക. എന്നാൽ ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

സാധാരണയായി മേയ് 20 ഓടെയാണ് ഇവിടെ കാലവർഷം എത്തുക. ഇത്തവണ അത് 15 ഓടെ എത്തിയേക്കും. ആൻഡമാനിലെത്തിയാൽ 10 ദിവസത്തിനുള്ളിൽ‌ കേരളത്തിൽ എത്തുമെന്നതാണ് കണക്കുകൾ. അങ്ങനെയെങ്കിൽ മേയ് അവസാന ആഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും. ഇതിൽ കാലാവസ്ഥാ വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.

14 മുതൽ കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മേയ് 15 ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്മ, വയനാട് ജില്ലകളിലും 16 ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com