കാലവർഷം ചതിക്കുമോ? മഴ കുറയും, എൽ നിനോ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

കാലവർഷം വേണ്ട രീതിയിൽ പെയ്യാതിരുന്നാൽ രാജ്യത്ത് വരൾച്ചക്കുള്ള സാധ്യതയും ഉണ്ട്.
Monsoon likely to be weak

കാലവർഷം ചതിക്കുമോ? മഴ കുറയും, എൽ നിനോ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Updated on

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തവണ കാലവർഷം ദുർബലമാകുന്നു കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിന്‍റെ ഭാഗമായുള്ള മഴ കുറയും. ആഗോളതലത്തിലുള്ള എൽ നിനോ പ്രതിഭാസം മൂലം മഴ സാധാരണയിലും കുറയാനാണ് സാധ്യതയെന്നും വിദഗ്ധർ പറയുന്നു. മേയ് മധ്യത്തോടെ രാജ്യത്ത് മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രവചനമുണ്ട്. കാലവർഷം വേണ്ട രീതിയിൽ പെയ്യാതിരുന്നാൽ രാജ്യത്ത് വരൾച്ചക്കുള്ള സാധ്യതയും ഉണ്ട്.

ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് കാലവർഷം അത്യന്താപേക്ഷിതമാണ്. വർഷം 75 ശതമാനം മഴയും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺ‌സൂണിലൂടെയാണ് ലഭിക്കാറുള്ളത്.

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുകയാണ്. പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രീ സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 14 വരെ സാധാരണയേക്കാൽ കൂടുതൽ താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com