ഇത്തവണ മൺസൂൺ നേരത്തേ എത്തും; മേയ് 26 മുതൽ മഴ

ചിലപ്പോൾ നാലു ദിവസം മുൻപേയും എത്തുമെന്നാണ് ഐഎംഡി വ്യക്തമാക്കിയിരിക്കുന്നത്.

Monsoon will arrive early this year; Rains forecast from May 26

ഇത്തവണ മൺസൂൺ നേരത്തേ എത്തും; മേയ് 26 മുതൽ മഴയെന്ന് പ്രവചനം

Updated on

ന്യൂഡൽഹി: ‌തെക്കു കിഴക്കൻ മൺസൂൺ ഇത്തവണ കേരളത്തിൽ നേരത്തേ എത്തും. മേയ് 26 മുതൽ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. സാധാരണയായി ജൂൺ 1 മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. ഇത്തവണ മേയ് 26ന് മൺസൂൺ എത്തും. ചിലപ്പോൾ നാലു ദിവസം മുൻപേയും എത്തുമെന്നാണ് ഐഎംഡി വ്യക്തമാക്കിയിരിക്കുന്നത്.

ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ , നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ ദക്ഷിണേന്ത്യയിൽ മൺസൂൺ നേരത്തേയാക്കാൻ പാകത്തിലുള്ളതാണെന്നാണ് കണ്ടെത്തിൽ.

ഈ സീസണിൽ സാധാരണയേക്കാൾ കുറവു മഴയായിരിക്കും കേരളത്തിൽ ലഭിക്കുകയെന്നും ഐഎംഡി പറയുന്നു. എല്

നിനോ കണ്ടീഷനാണ് കേരളത്തിൽ മഴ കുറയുന്നതിന്‍റെ കാരണം.

logo
Metro Vaartha
www.metrovaartha.com